പരീക്ഷാപ്പേടിയോ ? .ഇനി വേണ്ടാ... ജയിച്ചു കേറാന്‍ ഇതാ ചില മന്ത്രങ്ങള്‍

ഇനി പരീക്ഷകളുടെ കാലമാണ്  എസ്എസ്എല്‍സി , പ്ലസ്ടു പരീക്ഷകള്‍ പടിവാതില്‍ക്കലെത്തിക്കഴിഞ്ഞു. ഒരു പക്ഷെ ഏറ്റവുമധികം പരീക്ഷാപ്പേടി ബാധിക്കുന്നതും ഇത്തരം പരീക്ഷകള്‍ക്കായി ഒരുങ്ങുന്ന കുട്ടികളെയാണ്. എന്നാല്‍ പേടിയില്ലാതെ പരീക്ഷയെ സധൈര്യം നേരിടുന്ന വിദ്യാര്‍ത്ഥികളാണ് ഇന്ന് ഏറെയും. സ്‌കൂളുകളിലും മറ്റും ലഭിക്കുന്ന ഗൈഡന്‍സ് ക്ലാസുകളും കൗണ്‍സിലിംഗുമൊക്കെ ഒരു പരിധിവരെ കുട്ടികളെ പരീക്ഷാപ്പേടിയില്‍ നിന്നും രക്ഷപെടുത്തുന്നു. ഇങ്ങനെയൊക്കയാണെങ്കിലും ഒരു ചെറിയ വിഭാഗം കുട്ടികള്‍ക്ക് ഇന്നും പരീക്ഷകളെ ഭയമാണ്................................................................................ ഈ ഭയം മാറണമെങ്കില്‍ ചില വസ്തുതകള്‍ കുട്ടികള്‍ക്ക് മനസിലാക്കി കൊടുക്കണം. 

യഥാര്‍ത്ഥത്തില്‍ പരീക്ഷകളെ അല്ല ഒരു പക്ഷെ സംഭവിച്ചേക്കാവുന്ന തോല്‍വികളെയാണ് ഇവര്‍ ഭയപ്പെടുന്നത്. ഇതുകൊണ്ട് തന്നെയാണ് വര്‍ഷാരംഭം മുതല്‍ നന്നായി പഠിച്ച് പരീക്ഷയ്ക്ക് ഒരുങ്ങിയിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാഭയമില്ലാത്തതിന്റെ കാരണവും......................................................

** പരീക്ഷാപ്പേടി മാറ്റി മിടുക്കരായി വിദ്യാര്‍ത്ഥികള്‍ പരീക്ഷാഹാളിലെത്തണമെങ്കില്‍ ആദ്യം അവരുടെ പേടിയുടെ കാരണം കണ്ടുപിടിക്കണം. മുന്‍പ്  പ്രതിപാദിച്ചതുപോലെ സംഭവിച്ചേക്കാവുന്ന തോല്‍വികളെയാണ് ഇവര്‍ ഭയക്കുന്നത്. തോല്‍വിയെ ഭയന്നിട്ടുള്ളവര്‍ ജീവിതത്തില്‍ വിജയിച്ചിട്ടില്ല എന്നതാണ് വസ്തുത. വിജയിക്കുക എന്നതിന് തോല്‍ക്കാതിരിക്കുക എന്ന അര്‍ത്ഥവും കൂടിയുണ്ട്. അപ്പോള്‍ സംഭവിച്ചേക്കാവുന്ന തോല്‍വി ഇല്ലാതാക്കാനുളള ശ്രമത്തിലാണ് വിജയം. അതുകൊണ്ട് തന്നെ തോല്‍വിയെ ഭയന്ന് മാറിനിന്നാല്‍ വിജയം എന്നും അന്യമായിരിക്കും. തോല്‍വിയോടുള്ള ഭയം മാറണമെങ്കില്‍ വിജയിക്കാന്‍ തനിക്കു കഴിയുമെന്ന് മനസിനെ പറഞ്ഞ് പഠിപ്പിക്കണം. എന്തേ അത് സാധിക്കില്ല.......

**എനിക്ക് മറ്റുകുട്ടികളെപ്പോലെ ബുദ്ധിശക്തിയോ ഒര്‍മ്മശക്തിയോ ഇല്ല എന്നതാണ് ചില കുട്ടികളുടെ വിചാരം. ഇത് ആവര്‍ത്തിച്ച് പറഞ്ഞ് ചില രക്ഷിതാക്കളും കുട്ടികളെ പിന്താങ്ങുന്നു. ഇതൊരിക്കലും ശരിയല്ല. കാരണം ഒരു പ്രത്യേക പ്രായപരിധിയില്‍പ്പെട്ട, ശരാശരിയില്‍ താഴെ ബുദ്ധിശക്തിയും, ഒര്‍മ്മശക്തിയുമുള്ള കുട്ടികള്‍ക്ക് പോലും പഠിച്ചെടുക്കാന്‍ സാധിക്കുന്ന പാഠഭാഗങ്ങാണ് ഒരോ ക്ലാസിലേയും കുട്ടികള്‍ക്കായി വിദഗ്ദരുടെ പാനല്‍ തയ്യാറാക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഏതൊരു കുട്ടിയ്ക്കും തന്റെ പാഠഭാഗങ്ങള്‍ പഠിച്ചെടുക്കാനും ആ പാഠഭാഗങ്ങള്‍ ഒര്‍മ്മയില്‍ നിലനിര്‍ത്തി പരീക്ഷയില്‍ ജയിക്കുവാനും സാധിക്കും. ആദ്യം ഒരോ വിദ്യാര്‍ത്ഥിയും ഈ വസ്തുത മനസിലാക്കിയാല്‍ തങ്ങളെക്കൊണ്ട് കഴിയില്ല എന്ന ചിന്തയില്‍ നിന്നും ഒരോ കുട്ടിയും മുക്തരാകും.



**ബുദ്ധിശക്തിയോ, ഒര്‍മ്മശക്തിയോ ഇല്ല എന്നതാണ് ചില കുട്ടികളുടെ തോല്‍വിഭയത്തിനു കാരണമെങ്കില്‍ ഇതുവരെ ഉഴപ്പിനടന്നു ഒന്നും പഠിച്ചിട്ടില്ല ഇനി പഠിക്കാന്‍ സമയവുമില്ല അതു കൊണ്ട് തോല്‍വി ഉറപ്പാണ് എന്ന ചിന്തയാണ് മറ്റു ചിലരുടെ ഭയത്തിനു കാരണം. ഇനിയും ആവശ്യത്തിനു സമയമുണ്ടെന്നും ക്യത്യമായ ടൈംടേബിളോടെ സമയം നഷ്ടമാകാതെ പഠിച്ചാല്‍ വിജയിക്കാന്‍ സാധിക്കുമെന്നും ഇത്തരക്കാരെ പറഞ്ഞ് മനസിലാക്കണം. മുതിര്‍ന്നവരുടെ, കഴിയുമെങ്കില്‍ അധ്യാപകരുടെ സഹായത്തോടെ ഇവര്‍ക്ക് ടൈംടേബിള്‍ ഉണ്ടാക്കി നല്‍കുന്നതും ഉചിതമായിരിക്കും.

** ഇവയൊക്കെ മനസിലാക്കിയാലും വിജയത്തിനു പിന്നിലെ ഏറ്റവും വലിയ ഘടകം കഠിനാദ്ധ്വാനമാണ്. എന്നെക്കൊണ്ട് കഴിയും എന്ന തോന്നല്‍ വിദ്യാര്‍ത്ഥിയുടെ ഉള്ളിലുണ്ടായാല്‍ പിന്നെ വേണ്ടതും ഇതാണ്.കഠിനാദ്ധ്വാനം ചെയ്യാന്‍ വിദ്യാര്‍ത്്ഥികളെ പ്രേരിപ്പിക്കണം. ഇതിനു മാതാപിതാക്കള്‍ക്കും ,അധ്യപകര്‍ക്കും ഒരു പ്രധാന പങ്ക് വഹിക്കാന്‍ കഴിയും.


വിജയിക്കാനാകുമെന്ന ചിന്ത ഉള്ളിലുറച്ചാല്‍ പിന്നെ തോല്‍വിയോടുള്ള ഭയവും മാറും. ഇങ്ങനെയൊരു മാനസീകാവസ്ഥയിലെത്തിയാല്‍ പിന്നെ പഠനമെളുപ്പമാവും. മാത്രമല്ല സ്വപ്‌നങ്ങള്‍ കണ്ടു തുടങ്ങും. ശുഭപ്രതീക്ഷയുള്ള മനസിലെ സ്വപ്‌നങ്ങള്‍ക്കു സ്ഥാനമുള്ളു. ഇങ്ങനെ സ്വപ്‌നങ്ങള്‍ കണ്ടു തുടങ്ങിയാല്‍ പിന്നെ ആ വിദ്യാര്‍ത്ഥിയെ പിന്നോട്ടു വലിക്കാന്‍ ഒരു ശക്തിക്കും കഴിയില്ല. എസ്എസ്എല്‍സി പരീക്ഷാ പഠനത്തിനിരിക്കുന്ന വിദ്യാര്‍ത്ഥിയുടെ മനസില്‍ ഉള്ളത് താന്‍ ഡോക്‌റായി രോഗികളെ ചികിത്സിക്കുന്ന ചിത്രമൊ, അല്ലെങ്കില്‍ മറ്റേതെങ്കിലും ഉന്നത നിലയിലെത്തുന്ന ചിത്രമൊ ആയിരിക്കും. ഇവിടെയാണ് മാതാപിതാക്കളുടെ സ്വപ്‌നങ്ങള്‍ കുട്ടികള്‍ ഏറ്റെടുക്കുക എന്ന് പറയുന്നത്.  ഇത്തരം സ്വപ്‌നങ്ങള്‍ക്ക് പുസ്തകങ്ങള്‍ക്കു മുമ്പിലേയ്ക്കും, പഠനമുറിയിലേയ്ക്കും വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുവാനുള്ള കാന്തികശേഷിയുണ്ട് എന്നതാണ് സത്യം.

Comments

  1. Sands Casino: Online Slots and Table Games - SEGA
    The best online slots and table games at 카지노사이트 SEGA! Play free online casino septcasino slots, including Blackjack, Roulette and Video Poker. 인카지노

    ReplyDelete
  2. Casino at Mohegan Sun - MapYRO
    Casino at Mohegan Sun in Montville offers 3 indoor swimming 양산 출장샵 pools, a 익산 출장샵 casino, 통영 출장샵 restaurants and 동두천 출장샵 a spa. Rating: 4.5 · ‎9 보령 출장마사지 votes

    ReplyDelete

Post a Comment